കൗമാരക്കാരെ രക്ഷിച്ചത് ആളില്ലാ ചെറുവിമാനം

Thursday 18 January 2018 8:26 pm IST

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ അകപ്പെട്ട കൗമാരക്കാരെ ആളില്ലാ ചെറുവിമാനം രക്ഷപെടുത്തി. ന്യൂ സൗത്ത് വെയ്ല്‍സിലെ ലെന്നോക്‌സ് ഹെഡിലെ ബീച്ചിലായിരുന്നു സംഭവം. 15 ഉം 17 ഉം വയസ് പ്രായമുള്ളവരാണ് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ടത്. ഏകദേശം 700 മീറ്റര്‍ ഉയരത്തില്‍ അടിച്ചുയര്‍ന്ന തിരയിലാണ് കൗമാരക്കാര്‍പെട്ടത്. 

അപകടം ശ്രദ്ധയില്‍പെട്ടവര്‍ ഉടനെ തീരസംരക്ഷണ സേനയെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ കോസ്റ്റ്ഗാര്‍ഡ് ഡ്രോണ്‍ അയച്ചു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഉപകരണം ഡ്രോണ്‍ അപകടത്തില്‍പെട്ടവരുടെ സമീപത്തിട്ടു. ഇവര്‍ ഈ ഉപകരണത്തിന്റെ സഹായത്തോടെ സുരക്ഷിതരായി കരയിലെത്തി. ലോകത്തില്‍ ആദ്യമായാണ് കടലിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഡ്രോണ്‍ ഉപയോഗിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.