റോജര്‍ ഫെഡറര്‍ മുന്നോട്ട്; മുഗുരുസ, വാവ്‌റിങ്ക വീണു

Thursday 18 January 2018 8:29 pm IST

മെല്‍ബണ്‍: വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ഗാര്‍ബിന്‍ മുഗുരുസയും പുരുഷന്മാരുടെ ഒമ്പതാം സീഡ് സ്റ്റാന്‍ വാവ്‌റിങ്കയും  ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി. 

വനിതകളുടെ ഒന്നാം സീഡ് സിമോണ ഹാലേപ്പ്, റോജര്‍ ഫെഡറര്‍, നൊവാക്ക് ദ്യോക്കോവിച്ച് എന്നിവര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.

മൂന്നാം സീഡായ മുഗുരുസയെ തായ്‌വാന്റെ ഹീ സു- വീ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചു. 7-6 (7-1), 6-4. മത്സരം ഒരു മണിക്കൂര്‍ 59 മിനിറ്റ് നീണ്ടു.

മൂന്ന് ഗ്രാന്‍്ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള വാവ്‌റിങ്കയെ അമേരിക്കയുടെ 97-ാം റാങ്കുകാരനായ  ടെന്നിസ് സാന്‍ഡ്ഗ്രന്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചു. സ്‌കോര്‍ 6-2,6-1, 6-4.

സാന്‍ഡ്ഗ്രന്‍ അടുത്ത റൗണ്ടില്‍ 94-ാം റാങ്കുകാരനായ മാര്‍ട്ടറെ നേരിടും. സ്‌പെയിനിന്റെ ഫെര്‍നാന്‍ഡോ വെര്‍ഡാസ്‌ക്കോയെ പൊരുതിത്തോല്‍പ്പിച്ചാണ് മാര്‍ട്ടര്‍ മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 6-4, 4-6, 7-6 (5), 3-6, 6-3.

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ  റോജര്‍ ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4,6-4,7-6 (7-4) 

സിമോണ ഹാലേപ്പ്  രണ്ടാം റൗണ്ടില്‍ യൂജിന്‍ ബോക്കാര്‍ഡിനെ അനായാസം തോല്‍പ്പിച്ചു. സ്‌കോര്‍ 6-2,6-2.

ആറു തവണ ഇവിടെ കിരീടമണിഞ്ഞ ദ്യോക്കോവിച്ച് രണ്ടാം റൗണ്ടില്‍ ഗീല്‍ മോണ്‍ഫില്‍സിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 4-6,6-3, 6-1, 6-3. 

മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടില്‍ റഷ്യയുടെ കരേന്‍ ഖചനാവോയെ 6-4, 7-6 (7-4),6-7 (0-7), 6-4 ന് തോല്‍പ്പിച്ചു.

ജര്‍മനിയുടെ അലക്‌സാണ്ടര്‍ സരേവ രണ്ടാം റൗണ്ടില്‍ നാട്ടുകാരനായ പീറ്ററെ കീഴടക്കി. സ്‌കോര്‍ 6-1, 6-3, 4-6, 6-3.

ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് അമേരിക്കയുടെ മെക്കന്‍സി മക്‌ഡൊണാള്‍ഡിനെ അഞ്ചു സെറ്റു നീണ്ട പോരാട്ടത്തില്‍ കീഴടക്കി. 4-6, 6-2, 6-4, 0-6, 8-6. റഷ്യയുടെ മരിയ ഷറപ്പോവ നേരിട്ടുള്ള സെറ്റുകള്‍ക്ക് സെവസ്‌റ്റോവയെ തോല്‍പ്പിച്ചു. 6-1, 7-6 (7-4).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.