ഒന്നേകാല്‍കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Thursday 18 January 2018 9:01 pm IST
നെടുങ്കണ്ടം: കാറിന്റെ ബോണറ്റില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവേ ഒന്നേകാല്‍കിലോ കഞ്ചാവുമായി എറണാകുളം സ്വദേശികളായ ഡ്രൈവര്‍മാര്‍ പിടിയില്‍. എല്ലൂര്‍ സ്വദേശികളായ ഇടയ്ക്കത്താഴത്ത് അഖില്‍(25), ആര്യവീട്ടില്‍ അമല്‍ദേവ്(21) എന്നിവരാണ് കമ്പംമെട്ട് എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ പിടിയിലായത്. കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി കമ്പംമെട്ട് ചെക്‌പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘം കുടുങ്ങിയത്. രണ്ടുപേരുടെയും സുഹൃത്തിന്റെ ഉടമസ്ഥയിലുള്ളതാണ് കാറെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എറണാകുളം കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കുള്‍പ്പടെ പൊതികളാക്കി വില്‍പ്പനയക്കെത്തിച്ചതാണ് കഞ്ചാവ്. കമ്പത്ത് നിന്ന് 12000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയത്. കമ്പംമെട്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി ജോര്‍ജ്, പ്രിവന്റീവ് ഓഫീസര്‍ എം.കെ.അനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോബി തോമസ്, ശ്രീകുമാര്‍, അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.