രാമരാജ്യ രഥയാത്രയ്ക്ക് സ്വീകരണം നല്‍കും

Thursday 18 January 2018 9:12 pm IST

 

ആലപ്പുഴ: രാമരാജ്യ രഥയാത്രയുമായി ബന്ധപ്പെട്ട് ശ്രീമന്നാരായണീയ മഹാസഭ ആലപ്പുഴ ജില്ലയില്‍ സംഘടിപ്പിച്ച യോഗം സംസ്ഥാന രക്ഷാധികാരി ശ്രീശക്തി ശാന്താനന്ദമഹര്‍ഷി ഉത്ഘാടനം ചെയ്തു. 

  രാമരാജ്യം പുന:സ്ഥാപിക്കുക, രാമായണം പാഠ്യവിഷയമാക്കുക, അയോദ്ധ്യയില്‍ ഉടന്‍ രാമക്ഷേത്രം നിര്‍മ്മിക്കുക, ഗുരുവാരം ദിനമാക്കുക, ലോക ഹിന്ദു ദിനം ആചരിക്കുക തുടങ്ങിയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി നടത്തുന്ന രഥയാത്ര ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 25 വരെ അയോദ്ധ്യയില്‍ നിന്ന് രാമേശ്വരം വഴി തിരുവനന്തപുരത്ത് സമാപിക്കും. പ്രമുഖ ഹൈന്ദവ സംഘടനകളുടെയും സമ്പൂര്‍ണ്ണ സഹകരണത്തോടെ നടക്കുന്ന രഥയാത്രക്ക് ശേഷം പത്തുലക്ഷം ജനങ്ങളും, പതിനായിരം സന്യാസിമാരും ഒപ്പിട്ട ഭീമ ഹര്‍ജി ഇന്ത്യന്‍ പ്രസിഡന്റിന് കൈമാറും. കേരളത്തിലുടനീളം യാത്രക്ക് സ്വീകരണങ്ങള്‍ നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് സന്‍ജിത്ത് ശിവനന്ദന്‍ അറിയിച്ചു. 

  നെടുമുടി ഗോപാലകൃഷ്ണ പണിക്കര്‍, ആചാര്യ നാഗപ്പന്‍, എല്‍. ലതാകുമാരി, എസ്. ശിവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.