അര്‍ത്തുങ്കല്‍ പള്ളിയില്‍ നടതുറന്നു: പെരുന്നാള്‍ നാളെ

Thursday 18 January 2018 9:13 pm IST

 

ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ മകരം പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നലെ പുലര്‍ച്ചെ നടതുറപ്പിന് സാക്ഷികളാകാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഭക്തജനപ്രവാഹം. മണിക്കൂറുകളോളം കാത്തുനിന്നാണ് വിശ്വാസികള്‍ വെളുത്തച്ഛന്റെ തിരുസ്വരൂപം വണങ്ങിയത്. ദേവാലയത്തിലെ പ്രത്യേക അറയില്‍  സൂക്ഷിച്ചിരുന്ന തിരുസ്വരൂപം റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍.എം അര്‍ഥശേരിയുടെ കാര്‍മികത്വത്തില്‍ പ്രാര്‍ത്ഥനകളോടെയാണ് പുറത്തെടുത്തത്. നാളെയാണ് പ്രധാന പെരുന്നാള്‍. വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. ഫാ. തോമസ് ഷൈജു ചിറയില്‍ കാര്‍മികത്വം വഹിക്കും.  27ന് തിരുനാള്‍ ആഘോഷം സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.