കോട്ടയം: ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം രാമവര്‍മ്മ യൂണിയന് ക്ലബ്ബില്‍ വി ഗാര്‍ഡ് ഓപ്പണ്‍ അഖില കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് 24 ന് തുടക്കമാകും.
കേരളത്തില്‍ ഏറ്റവും അധികം സമ്മാനത്തുക നല്കുന്ന ഈ ടൂര്‍ണമെന്റില്‍ കേരളത്തിലെ എല്ലാ പ്രമുഖ ബാഡ്മിന്റണ്‍ താരങ്ങളും പങ്കെടുക്കുന്നുണ്ട്.
രാമവര്‍മ്മ യൂണിയന് ക്ലബ്ബിന്റെ ശീതീകരിച്ച ഷട്ടില്‍ ബാഡ്മിന്റണ്‍ സ്റ്റേഡിയത്തില്‍ 1000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി സൗകര്യം ലഭ്യമാണ്. പ്രമുഖ വ്യവസായ സ്ഥാപനമായ വി ഗാര്‍ഡാണ് ഇതിന്റെ മുഖ്യ സ്പോണ്സര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: