ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Thursday 18 January 2018 10:15 pm IST

കൊച്ചി: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇടപ്പള്ളി- എറണാകുളം പാതയില്‍ 31ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി 8.35ന് എറണാകുളം സൗത്തില്‍ നിന്നും പുറപ്പെടുന്ന എറണാകുളം-കോട്ടയം പാസഞ്ചര്‍ അന്നേ ദിവസം റദ്ദാക്കി. 

നിലമ്പൂര്‍- എറണാകുളം പാസഞ്ചര്‍ ഇടപ്പള്ളിയിലും, കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി ആലുവയിലും യാത്ര അവസാനിപ്പിക്കും. ബിലാസ്പൂര്‍- തിരുനെല്‍വേലി എക്‌സ്പ്രസ് രണ്ടേമുക്കാല്‍ മണിക്കൂര്‍ ഇടപ്പള്ളിയില്‍ പിടിച്ചിടും. ഗുരുവായൂര്‍- ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് കളമശ്ശേരിയിലും, മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് ആലുവയിലും 40 മിനിറ്റ് നേരം പിടിച്ചിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.