കോട്ടയത്ത് രാജ്യാന്തര ചലച്ചിത്രമേള

Friday 19 January 2018 2:00 am IST
ഫെബ്രുവരി 2 മുതല്‍ കാഴ്ചയുടെ അപൂര്‍വ്വവസന്തമൊരുക്കി കോട്ടയം അനശ്വരതീയേറ്ററില്‍ കേരള ചലച്ചിത്ര അക്കാദമിയും ആത്മയും സംയ്ക്തമായി സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ 4-മത് രാജ്യാന്തര പ്രാദേശിക ചലച്ചിത്രോത്സവം നടക്കും.

 

കോട്ടയം: ഫെബ്രുവരി 2 മുതല്‍ കാഴ്ചയുടെ അപൂര്‍വ്വവസന്തമൊരുക്കി കോട്ടയം അനശ്വരതീയേറ്ററില്‍ കേരള ചലച്ചിത്ര അക്കാദമിയും ആത്മയും സംയ്ക്തമായി സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ  4-മത് രാജ്യാന്തര പ്രാദേശിക ചലച്ചിത്രോത്സവം നടക്കും. 

പരിപാടിയുടെ  സ്വാഗതസംഘം രൂപീകരണ യോഗം  20ന് 4ന് കോട്ടയം സി.എം.എസ്‌കോളേജില്‍ നടക്കും. ലോകശ്രദ്ധ നേടിയ 28  അന്തര്‍ദേശീയ, ദേശീയമലയാളചിത്രങ്ങളാണ് മേളയിലുണ്ടവുക. മലയാളസിനിമയുടെ 90 വര്‍ഷചരിത്രം വിളിച്ചോതുന്ന പ്രദര്‍ശനവും മൂവിടാക്കീസിന്റെ പ്രദര്‍ശനങ്ങളും ഉണ്ടാകും. 1200 പേര്‍ക്കാണ് ഡെലിഗേറ്റ് പാസ് അനുവദിക്കുക. 

18 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രമേ പാസ് അനുവദിക്കു.  28 മുതല്‍കോട്ടയം അനശ്വര തീയേറ്ററിലെ സ്വാഗതസംഘംഓഫീസില്‍ പാസുകള്‍ വിതരണംചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.