ന്യൂദല്‍ഹി: ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ആത്മകഥ, സിറ്റിസണ്‍ ദല്‍ഹി: മൈ ടൈംസ്, മൈ ലൈഫ് പുറത്തിറങ്ങുന്നു. ബ്ലൂംസ്ബറി ഇന്ത്യയാണ് പ്രസാധകര്.
പതിനൊന്നാമത് ജയ്പൂര്‍ സാഹിത്യ ആഘോഷ വേദിയില്‍, ഈ മാസം 27നാണ് പ്രകാശനം. മൂന്നു ദശാബ്ദക്കാലത്തെ രാഷ്ട്രീയ ജീവിതമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.
ദീക്ഷിത് 1969ല്‍ ഭര്‍തൃപിതാവിന്റെ സഹായിയായി ജനസേവനത്തിനിറങ്ങുന്നത്. അതിനുശേഷം 1984 ഡിസംബര്‍ മുതല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാവുകയായിരുന്നു. പിന്നീടുള്ള 30 വര്‍ഷത്തെ രാഷ്ട്രീയ ജീവിതവും, നിര്‍ണ്ണായക തീരുമാനങ്ങളുമാണ് പുസ്തകത്തില്‍ വിവരിക്കുന്നതെന്ന് ബ്ലൂംസ്ബറി ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: