വിശ്വനാഥ ക്ഷേത്രത്തിനു സമീപം ഭൂമിക്കടിയിലൂടെ രഹസ്യപാത കണ്ടെത്തി

Friday 19 January 2018 2:30 am IST

വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തായി രഹസ്യപാത കണ്ടെത്തി. ഇത്രയും സുരക്ഷ ഒരുക്കിയിട്ടുള്ള സ്ഥലങ്ങളില്‍ കെട്ടിടത്തിനടിയിലൂടെ നിയമ വിരുദ്ധമായി പാത നിര്‍മിച്ചതിന് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. 

റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്ന് 50 മീറ്റര്‍ ദൂരെയായാണ് രഹസ്യ വഴി കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി ആര്‍.കെ. ഭര്‍ദ്വജിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാത്രി പട്രോളിങ് നടത്തുന്നതിനിടെ പ്രദേശത്തെ കെട്ടിടത്തിനടിയില്‍ നിന്നുവെളിച്ചം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നിര്‍മാണം കണ്ടെത്തിയത്. 

ബിനിയബാഗ് പാര്‍ക്കിനു സമീപത്തായാണ് ഈ വഴി അവസാനിക്കുന്നത്. പരിശോധനയില്‍ ഭൂമിക്കടിയിലൂടെയുള്ള വലിയ പാതയാണ് ശ്രദ്ധയില്‍ പെട്ടതെന്ന് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വാരാണസി ഡവലപ്‌മെന്റ് അതോറിട്ടി (വിഡിഎ) ഒരു അസിസ്റ്റന്റ് എന്‍ജിനീയറേയും രണ്ട് ജൂനിയര്‍ എന്‍ജിനീയര്‍മാരേയും സസ്‌പെന്‍ഡ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.