വനവാസി സ്ത്രീക്ക് സിപിഎം ഭരിക്കുന്ന ബാങ്കിന്റെ ജപ്തി നോട്ടീസ്

Friday 19 January 2018 2:30 am IST

കല്‍പ്പറ്റ: ബാങ്കില്‍ അക്കൗണ്ടുപോലും ഇല്ലാത്ത വനവാസി സ്ത്രീക്ക് സിപിഎം ഭരിക്കുന്ന ബാങ്കിന്റെ ജപ്തി നോട്ടീസ്. കല്‍പ്പറ്റ ആനേരി പുത്തന്‍വീട് ലക്ഷ്മിക്കുട്ടിക്കാണ് 65,621 രൂപയും പലിശയും അടച്ചില്ലെങ്കില്‍ ജപ്തിനടപടികള്‍ നേരിടേണ്ടിവരുമെന്ന് കാണിച്ച് വൈത്തിരി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറില്‍ (ജനറല്‍)നിന്ന് നോട്ടീസ് വന്നിരിക്കുന്നത്. 

കോട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് അന്യായക്കാരന്‍. ഇന്നലെ രാവിലെ പത്ത് മണിക്ക് കോടതി മുന്‍പാകെ ഹാജരായി വായ്പയെക്കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണമെന്നും ഹാജരാകാതെവന്നാല്‍ വ്യവഹാരം വിചാരണ ചെയ്തുതീര്‍പ്പാക്കുമെന്നും കത്തിലുണ്ട്.

   കത്ത് ലഭിച്ചതോടെ ലക്ഷ്മിക്കുട്ടിയും കുടുംബവും പരിഭ്രാന്തരായി. സഹകരണ ബാങ്ക് ബിനാമി വായ്പ നല്‍കി സാധാരണക്കാരെ വഞ്ചിക്കുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ബിജെപി ജില്ലാകമ്മിറ്റി പ്രഖ്യാപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.