ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ വിളിച്ചുവരുത്തി

Thursday 18 January 2018 11:06 pm IST

ന്യൂദല്‍ഹി:  വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ.പി സിങ്ങിനെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധമറിയിച്ചു. 

നിയന്ത്രണരേഖയില്‍ സിയാല്‍ക്കോട്ട് മേഖലയില്‍ ഇന്നലെ നടത്തിയ വെടിവെപ്പില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി  സൗത്ത് ഏഷ്യ, സാര്‍ക് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഫൈസല്‍ ആരോപിച്ചു. പ്രകോപനമില്ലാതെയാണ് ഇന്ത്യയുടെ നടപടിയെന്നും ഇവര്‍ പറഞ്ഞു. 

അതേസമയം ഈ വര്‍ഷം 18 ദിവസത്തിനുള്ളില്‍ 110 തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ഇതില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 10പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.