ത്രിപുരയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Friday 19 January 2018 2:30 am IST

അഗര്‍ത്തല:  ത്രിപുരയില്‍  നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍  കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. നിലവിലുള്ള 35,000 സുരക്ഷാ സേനാംഗങ്ങള്‍ക്കു പുറമെ 30,000 കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടാവശ്യപ്പെട്ടു.

33 ലക്ഷം വോട്ടര്‍മാരുമുള്ള സംസ്ഥാനത്ത് 65,000 സുരക്ഷാ സേനയുടെ സംരക്ഷണത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടപടി. ത്രിപുരയില്‍ ഭരണം നിലനിര്‍ത്താന്‍ ഏതുവഴിയും സിപിഎം സ്വീകരിച്ചേക്കുമെന്ന ആശങ്കയാണ് സുരക്ഷാ ഏജന്‍സികള്‍ പങ്കിടുന്നത്. 

തദ്ദേശതെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബിജെപി ശക്തമായ മത്സരം കാഴ്ച്ചവെച്ച സാഹചര്യത്തില്‍ സിപിഎം അക്രമം ഉള്‍പ്പെടെ ഉണ്ടാക്കാനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് മുന്‍കരുതല്‍. 

 തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ 300 കമ്പനി സേനയെ സംസ്ഥാനത്ത്  നിയോഗിക്കാനുള്ള നടപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചുകഴിഞ്ഞു. സംസ്ഥാന പോലീസ്, തെരഞ്ഞെടുപ്പു കമ്മീഷന്‍, രഹസ്യാന്വേഷണ വിഭാഗം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശ. ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നീ മൂന്നു വിഭാഗങ്ങളിലും പെട്ടവര്‍ 300 കമ്പനിയില്‍ ഉണ്ടാകും. നിലവില്‍ സംസ്ഥാനത്ത് 35,000 സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. ഇതിനു പുറമെയാണ് 30,000 പേരെ കൂടി വിന്യസിക്കുന്നത്. ബിഎസ്എഫ്,സിആര്‍പിഎഫ്, ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് എന്നി വിഭാഗത്തിലുള്ളവരാണിപ്പോഴുള്ളത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.