ബാഴ്‌സലോണക്ക് തോല്‍വി

Thursday 18 January 2018 6:29 pm IST

മാഡ്രിഡ്: ലയണല്‍ മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തി. കോപ്പ ഡെല്‍ റേ ആദ്യപാദ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണ എസ്പാനോയലിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിനുശേഷം ബാഴ്‌സയുടെ ആദ്യ തോല്‍വിയാണിത്.

കളിയവസാനിക്കാന്‍ രണ്ട് മിനിറ്റുളളപ്പോഴാണ് ഓസ്‌ക്കര്‍ മെലന്‍ഡോ എസ്പാനോയലിന് വിജയം സമ്മാനിച്ച് ഗോള്‍ നേടിയത്. മാര്‍ക്ക് നവാരേസിന്റെ പാസാണ് ഓസ്‌ക്കര്‍ ബാഴ്‌സയുടെ വലയിലേക്ക് തിരിച്ചുവിട്ടത്. 62-ാം മിനിറ്റിലാണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്.

സെര്‍ജി റോബര്‍ട്ടോയെ ഫൗള്‍ ചെയ്തതിനാണ് റഫറി ബാഴ്‌സയ്ക്ക്് പെനാല്‍റ്റി വിധിച്ചത്. മെസിയുടെ ശക്തമായ ഷോട്ട് ഇടത്തേക്ക് ഡൈവ് ചെയ്ത് എസ്പാനോയല്‍ ഗോളി ഡീഗോ ലോപസ് തട്ടിയകറ്റി.അവസാന നിമിഷങ്ങളില്‍ എസ്പാനോയലിന്റെ നവാരോ ഗോള്‍ നേടിയെന്ന് തോന്നി. പക്ഷെ നവാരോയുടെ ഫ്രീകിക്ക് അവസരത്തിനൊത്തുയര്‍ന്ന് ബാഴ്‌സ ഗോളി ജാസ്പര്‍ സിലിസണ്‍ രക്ഷപ്പെടുത്തി. അഞ്ചുമിനിറ്റുക്കുള്‍ക്ക് ശേഷം നവാരോ ഗോളിന് വഴിയൊരുക്കി. ഓസ്‌ക്കര്‍ ഗോള്‍ നേടുകയും ചെയ്തു. ഒമ്പത് വര്‍ഷത്തിനുള്ളില്‍ ബാഴ്‌സക്കെതിരെ എസ്പാനോയലിന്റെ ആദ്യ വിജയമാണിത്.

മറ്റൊരു ഒന്നാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെവിയ്യയോട് തോറ്റു. അവസാന പത്താം മിനിറ്റില്‍ രണ്ട് ഗോളുകള്‍ വഴങ്ങിയതാണ് അത്‌ലറ്റിക്കോ മാഡ്രിഡിന് വിനയായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.