എംഎ ട്രോഫി: ഉദിനൂര്‍ സ്‌കൂള്‍ ക്വാര്‍ട്ടറില്‍

Thursday 18 January 2018 5:30 pm IST

ആലുവ: എംഎ ട്രോഫിക്കായുള്ള ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ഉദിനൂര്‍ ജിഎച്ച്എസ്എസ് ക്വാര്‍ട്ടറിലെത്തി. ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കോലാപൂര്‍ സായി ഇന്റര്‍നാഷണല്‍ സ്‌കൂളിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് അവസാന എട്ടിലൊന്നായത്. നിശ്ചിത സമയത്ത് ഇരുടീമുകളും 4 ഗോള്‍ വീതം നേടി സമനില പാലിച്ചു. ടൈബ്രേക്കറില്‍ 3-1നായിരുന്നു ഉദിനൂര്‍ സ്‌കൂളിന്റെ ജയം. ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളാണ് ഉദിനൂര്‍ സ്‌കൂളിന്റെ എതിരാളികള്‍.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.