കൊച്ചി: വിഎസ് ഗ്രൂപ്പിന്റെ തട്ടകമായിരുന്ന എറണാകുളം ജില്ലയില്‍ സിപിഎം സമ്മേളനം കഴിഞ്ഞതോടെ വിഎസ് പക്ഷം പൂര്‍ണ്ണമായി ഇല്ലാതായി. ജില്ലാകമ്മറ്റിയില്‍ നിന്ന് വിഎസ് പക്ഷത്തെ പ്രമുഖനായ കെ. ചന്ദ്രന്‍പിള്ളയെ ഒഴിവാക്കി. പാര്‍ട്ടിയില്‍ വിഭാഗീയത തുടച്ചു നീക്കാനായെങ്കിലും അതിനായി തക്കം പാര്‍ത്ത് ചിലര്‍ ഇപ്പോഴും ഉണ്ടെന്ന് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇവര്‍ പഴയ കെട്ടുപാടുകളില്‍ കുടുങ്ങി കിടക്കുകയാണ്. സാഹചര്യം വരുമ്പോള്‍ പുറത്തുചാടാന്‍ അടങ്ങിയിരിക്കുകയാണ് അവരെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ ജില്ലാ സെക്രട്ടറി സി.എന്‍. ദിനേശ് മണി അടക്കമുള്ളവരെയും ജില്ലാക്കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജില്ലാ സെക്രട്ടറിയായി പി. രാജീവ് തുടരും. ഏഴു പേരെ ഒഴിവാക്കി. ഒമ്പതു പേരെ പുതുതായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. എറണാകുളം ടൗണ്‍ഹാളില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന പ്രതിനിധി സമ്മേളനത്തിലാണ് രാജീവിനെ വീണ്ടും സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. മുന്‍ ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്ന ഏഴു പേരെയാണ് പുതിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. ഷഡാനന്ദന്, സോമശേഖരന്‍, പി.ഐ. ശശി, എന്‍.ഇ. ബേബി, ഒ.എന്‍. വിജയന് എന്നിവരും പുതിയ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു.
ഒഴിവാക്കപ്പെട്ടവര്‍ക്കു പകരമായി ഒമ്പതു പേരെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം മൂന്നായിരുന്നുവെങ്കില് ഇക്കുറി അത് നാലായി ഉയര്‍ത്തി. ഇതു കൂടാതെ നാലു ഏരിയാ കമ്മിറ്റി സെക്രട്ടറിമാരെയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 40 വയസില്‍ താഴെയുളള മൂന്നു പേരെയും പുതുതായി കമ്മിറ്റിയില്‍ എടുത്തു. 45 അംഗ ജില്ലാ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എസ്. സതീഷ്, പുഷ്പദാസ്, എം. ബി. ചന്ദ്രശേഖരന്, ടി.വി.അനിത, ഇ.പി. സെബാസ്റ്റ്യന്‍, ഷാജു ജേക്കബ്, കെ .കെ ഷിബു, കെ.എം.റിയാദ്, കെ. എസ്. അരുണ്‍ കുമാര്‍ എന്നിവരാണ് പുതുതായി കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവര്‍.
പി. രാജീവിനെ കൂടാതെ സി.എന്‍. മോഹനന്, ടി.കെ. മോഹനന്, കെ ജെ. ജേക്കബ്, എം.പി.പത്രോസ്, പി.എം. ഇസ്മയില്‍, സി.കെ. മണിശങ്കര്‍, പി.ആര്.മുരളീധരന്, ജോണ്‍ ഫെര്‍ണാണ്ടസ്, എം. സി. സുരേന്ദ്രന്, എന്‍.സി.മോഹനന്, കെ.എന്‍.ഉണ്ണികൃഷ്ണന്, പി.എന്‍.സീനുലാല്‍, എം.അനില്‍കുമാര്‍, ടി.കെ.വല്സന്, സി.എന്‍.സുന്ദരന്‍, സി.കെ.പരീത്, കെ.എന്‍. ഗോപിനാഥ്, വി.എ.സക്കീര്‍ ഹുസൈന്, വി.എം. ശശി, പി.എസ്. ഷൈല, എം.ബി.സ്യമന്തഭദ്രന്‍, പി.കെ.സോമന്, വി.പി. ശശീന്ദ്രന്, കെ.തുളസി, പി.ജെ.വര്‍ഗീസ്, പി.എന്‍.ബാലകൃഷ്ണന്, സി.ബി.ദേവദര്‍ശനന്‍, എം.കെ.ശിവരാജന്, കെ.വി.ഏലിയാസ്, വി.സലിം, ആര്.അനില്‍കുമാര്‍, ടി.സി. ഷിബു, ടി.ആര്.ബോസ്, ഗോപി കോട്ടമുറിക്കല്‍, കെ.എ.ചാക്കോച്ചന് എന്നിവരാണ് മറ്റു ജില്ലാ കമ്മിറ്റിയംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: