വില നിയന്ത്രണമില്ല; നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍

Friday 19 January 2018 2:30 am IST

ആലപ്പുഴ: ക്വാറി ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും നിര്‍മ്മാണ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി. 

  ബാറുകള്‍ പൂട്ടിയതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന വരുമാന സ്രോതസ്സ് ക്വാറികളാണ്. ഇതിനാലാണ് വില വര്‍ധിപ്പിക്കുന്നതെന്നാണ് അവരുടെ ന്യായം. സര്‍ക്കാരും ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണ്. മൂവായിരത്തിലേറെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ഇന്ന് നൂറോളം വന്‍കിടക്കാരിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. കരിങ്കല്ല്, എംസാന്‍ഡ് തുടങ്ങിയവയ്ക്ക് 70 ശതമാനം വരെയാണ് വിലവര്‍ധന. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും റെഗുലേറ്ററി കമ്മീഷനെ നിയമിക്കണമെന്നും സംസ്ഥാന ചെയര്‍മാന്‍ സന്തോഷ് ബാബു ആവശ്യപ്പെട്ടു.

  നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നതിന് 24ന് തിരുവനന്തപുരം വഴുതക്കാട് ഫ്രീമേസന്‍സ് ക്ലബ്ബില്‍ നിര്‍മ്മാണ സംരംഭക കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.