ആധാര്‍ വിവരം ശേഖരിക്കാന്‍ തടസ്സമെന്തെന്ന് കോടതി

Friday 19 January 2018 2:30 am IST

ന്യൂദല്‍ഹി: മൊബൈല്‍ കണക്ഷനുകള്‍ക്ക് ഉള്‍പ്പെടെ ആധാര്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇത് ശേഖരിക്കുന്നതില്‍ എന്താണ് തടസ്സമെന്ന് സുപ്രീം കോടതി. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ ചോദ്യം. ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വിവരങ്ങള്‍ ചോര്‍ത്താതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

 കേരളത്തില്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന കാര്യങ്ങള്‍ ഏജന്‍സികള്‍ ആരായുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേസില്‍ അടുത്ത ചൊവ്വാഴ്ച വാദം തുടരും. ആധാര്‍ ഉപയോഗിക്കുന്നത് തിരിച്ചറിയലിന് മാത്രമാണോയെന്നും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് മാത്രമായി ബയോമെട്രിക് ഉപയോഗിച്ചാല്‍ ആധാര്‍ സുരക്ഷിതമാകുമോ എന്നും കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.