യന്ത്രത്തകരാര്‍: മലേഷ്യന്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

Friday 19 January 2018 9:02 am IST
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്ന് മലേഷ്യ എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ അധികൃതര്‍ തയാറായില്ല.

സിഡ്‌നി: സിഡ്‌നിയില്‍ നിന്ന് ക്വാലാലംപുരിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന് കുലുക്കം ഉണ്ടെന്ന സൂചനകള്‍ ലഭിച്ചതോടെയാണ് നിലത്തിറക്കിയത്. സെന്‍ട്രല്‍ ഓസ്‌ട്രേലിയയിലെ ആലിസ് സ്പ്രീംഗ് വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. 

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്ന് മലേഷ്യ എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ അധികൃതര്‍ തയാറായില്ല. 

224 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിന് കുലുക്കം ഉണ്ടായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.