സുപ്രീംകോടതി പ്രതിസന്ധി: ജഡ്ജിമാരുടെ ആവശ്യങ്ങളില്‍ തീരുമാനം അടുത്തയാഴ്ച

Friday 19 January 2018 9:12 am IST

ന്യൂദല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച വിഷയത്തില്‍ അടുത്തയാഴ്ച തീരുമാനമുണ്ടായേക്കും. തങ്ങള്‍ക്ക് അനുകൂലമായി ചീഫ് ജസ്റ്റീസ് വാര്‍ത്താസമ്മേളനം നടത്തണമെന്നാണ് ജഡ്ജിമാരുടെ ആവശ്യം. 

വിയോജിപ്പു പ്രകടിപ്പിച്ച ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍ എന്നിവരുമായി വ്യാഴാഴ്ച കോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് ചീഫ് ജസ്റ്റീസ് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലും തങ്ങളുടെ ആവശ്യങ്ങളില്‍ ജഡ്ജിമാര്‍ ഉറച്ചുനിന്നതായാണ് വിവരം.

അതേസമയം, സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോരുന്നതില്‍ ജഡ്ജിമാര്‍ കടുത്ത അമര്‍ഷത്തിലാണ്. ചീഫ് ജസ്റ്റീസിന് ഇതു സംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തു. നിര്‍ണായക യോഗങ്ങളിലെ വിവരങ്ങള്‍ പോലും ചോരുന്നുവെന്നും പരാതിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.