ഗോവയില്‍ അമോണിയം ഗ്യാസ് ടാങ്കര്‍ ചോര്‍ന്നു

Friday 19 January 2018 9:30 am IST

പനാജി: ഗോവയില്‍ അമോണിയ വാതകം കയറ്റിവന്ന ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. പനാജി-വാസ്‌കോ സിറ്റി ഹൈവേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.45നാണ് ടാങ്കര്‍ മറിഞ്ഞത്. 

അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍നിന്ന് ചോര്‍ന്ന വാതകം പ്രദേശത്ത് പടരുകയായിരുന്നു. ഉടന്‍തന്നെ സമീപപ്രദേശത്തെ വീടുകളില്‍നിന്ന് ആളുകളെ പോലീസ് ഒഴിപ്പിച്ചു. വിഷവാതകം നിര്‍വീര്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.