ശ്രീജീവിന്റെ മരണം: സിബിഐ അന്വേഷണം ഏറ്റെടുത്തു

Friday 19 January 2018 11:44 am IST

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ ശ്രീജിവ് മരിച്ച കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഇതുസംബന്ധിച്ച വിജ്ഞാപനം സഹോദരന്‍ ശ്രീജിത്തിന് കൈമാറി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത് സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്. 

നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം വൈകുന്നേരത്തോടെ സിബിഐ അന്വേഷണത്തിന്റെ വിജ്ഞാപനത്തോട് പ്രതികരിക്കുമെന്ന് ശ്രീജിത്ത് അറിയിച്ചു.  സമരം അവസാനിക്കുന്നത് സിബിഐ അന്വേഷണം ആരംഭിച്ചതിന് ശേഷം മാത്രമായിരിക്കുമെന്നും. അത് താന്‍ നേരത്തെ പ്രഖ്യാപിച്ചതാണെന്നും ശ്രീജിത്ത് പ്രതികരിച്ചു.

കുറ്റാരോപിതരായ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നേരത്തേ കേസ് അന്വേഷിക്കാന്‍ സിബിഐ വിസമ്മതിച്ചിരുന്നു.  

2014 ലാണ് ശ്രീജിവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.