കോടിയേരി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കണം - കെ.സുരേന്ദ്രന്‍

Friday 19 January 2018 12:39 pm IST

കാസര്‍കോട്: ലോക സാമ്രാജ്യത്വ ശക്തികളായ അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പറഞ്ഞ സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

ഇന്ത്യ സാമ്രാജ്യത്വ ശക്തിയാണെങ്കില്‍ ആ രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചിട്ട് എത്രയും വേഗം പോകാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയാറാകണം. കാസര്‍കോട് ബിജെപി ജില്ലാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.  

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.