ഭോപാല്‍: മധ്യപ്രദേശില്‍ നടന്നു വരുന്ന ഏകാത്മ യാത്രയുടെ ഭാഗമായി ഭാരത് ഭവനിലും ട്രൈബല്‍, സംസ്ഥാന മ്യൂസിയങ്ങളിലുമായി അഞ്ച് ദിവസത്തെ അന്താരാഷ്ട്ര ആത്മീയ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു.
ചലച്ചിത്രോത്സവത്തില്‍ അത്മീയതയെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഐഎസ്എഫ്എഫ്ഐ കൊല്‍ക്കത്തയുമായി ചേര്‍ന്ന് സാംസ്ക്കാരിക വകുപ്പാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ശ്രീവാസ്തവ വ്യക്തമാക്കി.
1983ല്‍ ജിവിഅയ്യര് സംവിധാനം ചെയ്ത സംസ്കൃത ചലച്ചിത്രം ആദി ശങ്കരാചാര്യ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് ചലച്ചിത്രോത്സവം ആരംഭിക്കുക.
ഭാരത് ഭവനില്‍ ജനുവരി 19ന് 11മണിയോടെയാണ് ആദി ശങ്കരാചാര്യയുടെ പ്രദര്‍ശനം. അന്നേ ദിവസം തന്നെ ഗോര്‍ ഹരി സദസ്തന്, ഉപ്പിന്ന കക്ദ എന്നീ സിനിമകളെ ആധാരമാക്കി ‘ചേതന ജഗത സിനിമ’ എന്ന പേരില്‍ ചര്‍ച്ചയും ഭാരത് ഭവനില്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന മ്യൂസിയത്തില്‍ അന്നേ ദിവസം 2.00 മണി മുതല്‍ ചലച്ചിത്ര പ്രദര്‍ശനവും വര്‍ഷോപ്പും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: