ക്രിസ്ത്യന്‍ ദേശീയ വേദി രൂപപ്പെടുന്നു

Friday 19 January 2018 1:08 pm IST

ന്യൂദല്‍ഹി: മുസ്ലിം രാഷ്ട്രീയ മഞ്ചിനു സമാനമായി ക്രിസ്ത്യന്‍ ദേശീയ വേദി രൂപപ്പെടുന്നതായി വാര്‍ത്തകള്‍. സാമൂഹ്യ ബന്ധങ്ങളില്‍ ന്യൂനപക്ഷങ്ങളുമായുള്ള സൗഹാര്‍ദ്ദം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണിത്. ക്രിസ്ത്യന്‍ സമൂഹവുമായുള്ള രാഷ്ട്രീയ ബന്ധവും ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് മുന്നിട്ടിറങ്ങിയിട്ടുള്ളത് ഇസ്ലാമിക സൗഹാര്‍ദ്ദ വേദിയുടെ ശില്‍പ്പി ഇന്ദ്രേഷ് കുമാറാണ്.

ജനുവരി ഒമ്പതിന് ന്യൂദല്‍ഹിയില്‍ എന്‍ഡിഎംസി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷപരിപാടികളില്‍ ബിജെപി ഉപാദ്ധ്യക്ഷന്‍ ശ്യാം ജാജുവും ഇന്ദ്രേഷ് കുമാറും പങ്കെടുത്തിരുന്നു. നാഷണല്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട്, നാഷണല്‍ കൗണ്‍സില്‍ ഓഫ് വൈഎംസിഎ, കേരള ക്രിസ്ത്യന്‍ അസോസിയേഷന്‍, തെലുഗു ക്രിസ്ത്യന്‍ വെല്‍ഫേര്‍ അസോസിയേഷന്‍ എന്നീ സംഘടനാ നേതാക്കള്‍ യോഗത്തില്‍ ഉണ്ടായിരുന്നു.

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍, ആര്‍ച്ച് ബിഷബ് അനില്‍ ജെ. കൗട്ടോ, റിച്ചാര്‍ഡ് ഹെ എംപി തുടങ്ങിയവര്‍ വിശിഷ്ടാതിഥകളായിരുന്നു. 

ക്രിസ്മസിനൊപ്പം ദീപാവലിയും മറ്റ് ഉത്സവങ്ങളും രാജ്യത്ത് ആഘോഷിക്കാന്‍ പറ്റണമെന്നും അപ്പോഴേ സഹിഷ്ണുത പുലരുകയുള്ളുവെന്നും ബിജെപി നേതാവ് ശ്യാം ജാജു യോഗത്തില്‍ അഭിപ്രായപ്പെട്ടു. എല്ലാവരേയും ഒന്നിച്ചുകൊണ്ടു പോകുന്നതാണ് നമ്മുടെ ദേശീയ സംസ്‌കാരം, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.