ശിക്കാരി ശംഭുവിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി

Friday 19 January 2018 1:20 pm IST

കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം ശിക്കാരി ശംഭുവിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍ തന്റെ ഫെയ്‌സ് ബുക്കില്‍ ശിക്കാരി ശംഭുവിന്റെ പുതിയ ടീസര്‍ പോസ്റ്റ് ചെയ്തു. നാട്ടിലിറങ്ങിയ പുലിയെ പിടിക്കാനെത്തുന്ന പീലി എന്ന വേട്ടക്കാരനായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. 

ഓര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു.  ശിവദയും അല്‍ഫോന്‍സയുമാണ് ശിക്കാരി ശംഭുവിലെ നായികമാരായി എത്തുന്നത്.  വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തും.

അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്ന് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിഷാദ് കോയയുടേതാണ്.എസ് കെ ലോറന്‍സ് നിര്‍മ്മിക്കുന്ന ശിക്കാരി ശംഭുവിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഫൈസല്‍ അലിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.