അനധികൃത നിര്‍മാണമെന്ന് ആക്ഷേപം; കെഎസ്ഇബി പോസ്റ്റ് മതില്‍ക്കെട്ടിനുള്ളില്‍

Saturday 20 January 2018 2:00 am IST

പേരൂര്‍ക്കട: പാതിരിപ്പള്ളി വാര്‍ഡില്‍ പേരാപ്പൂര് ക്ഷേത്രത്തിനു സമീപം സൗപര്‍ണികാ റസി. അസോസിയേഷന്‍ ഹാളിനടുത്ത് അനധികൃത നിര്‍മാണം നടത്തിയെന്ന് ആക്ഷേപം. വീടിന്റെ മതില്‍ക്കെട്ടിനുള്ളിലാണ് അസോസിയേഷന്‍ ഹാള്‍ പ്രവര്‍ത്തിക്കുന്നത്. മതിലിനോടു ചേര്‍ന്ന് റോഡിന് അഭിമുഖമായി ഹോളോബ്രിക്‌സുകള്‍ ഉപയോഗിച്ച് കട്ടികൂട്ടി മറ്റൊരു മതില്‍കൂടി നിര്‍മിച്ചു. ഈ മതില്‍ ഓടയുടെ തൊട്ടടുത്തുവരെ എത്തുന്നുണ്ട്. ഉടമയുടെ ഗേറ്റില്‍ നിന്നു സുഗമമായി പടികള്‍ ഇറങ്ങി ഓട മുറിച്ചുകടന്നു റോഡിലേക്ക് ഇറങ്ങുന്നതിന് അനധികൃതമായി നിര്‍മിച്ചതാണ് ഇതെന്നു വ്യക്തമാണ്. കൂടാതെ കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റ് പുതുതായി നിര്‍മിച്ച മതില്‍ക്കെട്ടിനുള്ളിലുമാണ്. അനധികൃത നിര്‍മാണമാണെങ്കിലും ആരെങ്കിലും പരാതി നല്‍കിയാല്‍ മാത്രമേ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പാതിരിപ്പള്ളി വാര്‍ഡ് കൗണ്‍സിലര്‍ കൃഷ്ണന്‍കുട്ടി നായര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.