കശ്മീരില്‍ പാക് വെടിവയ്പ്: രണ്ട് പേര് കൊല്ലപ്പെട്ടു
Friday 19 January 2018 2:51 pm IST
കശ്മീരിലെ ആര്‍എസ് പുരയിലാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന് പ്രകോപനം തുടരുന്നു. അതിര്‍ത്തിലംഘിച്ച് ഇന്ന് പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. നാല് പേര്‍ക്കു പരിക്കേറ്റു. കശ്മീരിലെ ആര്‍എസ് പുരയിലാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.
വെള്ളിയാഴ്ചയും പാക്കിസ്ഥാന് അതിര്‍ത്തിലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ആര്‍എസ് പുരയിലും അര്ണിയായിലുമാണ് പാക്കിസ്ഥാന് ആക്രമണം നടത്തിയത്. പാക് വെടിവയ്പിനെ തുടര്‍ന്നു ഒരു ബിഎസ്എഫ് ജവാനും ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു.