നടിക്കെതിരായ അക്രമം: കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന് താക്കീത്

Friday 19 January 2018 3:02 pm IST

കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന നടന്‍ ദിലീപിന്റെ പരാതിയിലെ തുടര്‍നടപടികള്‍ അങ്കമാലി കോടതി അവസാനിപ്പിച്ചു. കുറ്റപത്രം ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ താക്കീത് ചെയ്യുകയും ചെയ്തു. നടന്റെ പരാതിയില്‍ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനോടു വിശദീകരണം തേടണമെന്നായിരുന്നു ദിലീപിന്റെ പരാതി. നടിയെ ഉപദ്രവിച്ചെന്ന കേസിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു ശേഷം കോടതി പരിശോധനകള്‍ തുടങ്ങും മുന്‍പുതന്നെ ഇതിലെ വിവരങ്ങള്‍ പുറത്ത് ചര്‍ച്ചയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.