തിരയില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ഡ്രോണും

Saturday 20 January 2018 2:45 am IST

സിഡ്‌നി : ലൈഫ്ഗാര്‍ഡുകളും ബോട്ടുകളും തിരയില്‍പ്പെടുന്നവരെ രക്ഷപ്പെടുത്തുക പതിവാണ്. എന്നാല്‍ ഡ്രോണ്‍ ഉപയോഗിച്ചും കടലില്‍ അപകടത്തില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താമെന്ന് തെളിഞ്ഞു. ആസ്‌ട്രേലിയയിലാണ് തിരയില്‍പ്പെട്ട രണ്ടുപേരുടെ ജീവന്‍ ഡ്രോണ്‍ രക്ഷിച്ചത്.  ആസ്‌ട്രേലിയയില്‍ ക്യൂന്‍സ് ലാന്റ് അതിര്‍ത്തിക്കുസമീപം ന്യൂസൗത്ത് വെയില്‍സില്‍ ലിനോക്‌സ്‌ഹെഡിലാണ് സംഭവം.

കടലില്‍ നീന്തലിനിറങ്ങിയ രണ്ട് യുവാക്കള്‍ 10 അടി ഉയരമുള്ള തിരമാലയില്‍പ്പെടുകയായിരുന്നു. തീരത്തുണ്ടായിരുന്നവര്‍ ലൈഫ്ഗാര്‍ഡുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അവര്‍ ഡ്രോണ്‍ പൈലറ്റിനെ വിവരമറിയിക്കുകയും രണ്ടുമിനിട്ട് കൊണ്ട് ഡ്രോണ്‍ മുഖേന ജീവന്‍രക്ഷാ ഉപകരണം കടലില്‍ യുവാക്കള്‍ക്ക് ഇട്ടുകൊടുക്കുകയുമായിരുന്നു. കടലില്‍ നിന്ന് അപകടത്തില്‍പെട്ടവരെ ഡ്രോണ്‍ മുഖേന രക്ഷപ്പെടുത്തുന്ന ആദ്യസംഭവമാണിത്.

കടലില്‍ നീന്തലിനിടെ അപകടത്തില്‍പെടുന്നവരെ നിരീക്ഷിക്കാനും സഹായിക്കാനും ആസ്‌ട്രേലിയന്‍ ബീച്ചുകളില്‍ വ്യാപകമായി ഡ്രോണ്‍ ഉപയോഗിച്ചുവരികയാണ്. കടലില്‍ സ്രാവുകളെയും ജെല്ലിഫിഷുകളെയും കണ്ടെത്താനും ആസ്‌ട്രേലിയയില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.