അതിര്‍ത്തി കടന്ന് തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്; ഇസ്രയേല്‍

Saturday 20 January 2018 2:45 am IST

ന്യൂദല്‍ഹി : അതിര്‍ത്തക്കപ്പുറത്തുള്ള ഭീകരക്യാമ്പുകള്‍ തച്ചുതകര്‍ക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമില്‍ നെതന്യാഹു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുമാവില്ല. അദ്ദേഹം പറഞ്ഞു.

യുഎന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭീകര സംഘടനകള്‍ക്കെതിരെ ഇന്ത്യയുമൊത്ത്പ്രവര്‍ത്തിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ഭീകരതക്കെതിരെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഏതെങ്കിലും ഒരു  രാജ്യത്തിനെതിരായി നിലപാടല്ല.  ഇസ്രയേല്‍ പാക്കിസ്ഥാന്റെ ശത്രു രാജ്യമല്ലെന്നും നെതന്യാഹു പറഞ്ഞു.

ഏത് രാജ്യത്തിനാണ് പ്രശ്‌നങ്ങള്‍ ഇല്ലാത്തത്. അയല്‍ രാജ്യങ്ങളുമായി സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാണ് രാജ്യങ്ങള്‍ താത്പ്പര്യപ്പെടുന്നത്. എന്നാല്‍ പലസ്തീനുമായി  പരസ്പര ബന്ധം വളര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇസ്രയേല്‍- പലസ്തീന്‍ വിഷയത്തില്‍ നെതന്യാഹു അറിയിച്ചു. അറബ് രാജ്യങ്ങളുമായും ശത്രുതയൊന്നുമില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.