തിരുവനന്തപുരം: ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും സംയുക്തമായി ഒരുക്കിയ റാഷിലിയോ നൃത്തസംഗീതവിരുന്ന് ആസ്വാദക സദസ്സിന് നവ്യാനുഭവമായി. പ്രാചീനകാലം മുതല്‍ ലുത്തീനിയക്കാര് ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍ അകമ്പടി നൃത്തത്തിനും പാട്ടിനും പുതുമ പകര്‍ന്നു. ജനനം മുതല്ക്കുള്ള മനുഷ്യ ജീവിതത്തിലെ പ്രധാന ചടങ്ങുകളെ പ്രമേയമാക്കിയുള്ള ആഘോഷങ്ങള്‍ക്കു നിറമേകുന്ന ഗാനങ്ങളും നൃത്തവും വാദ്യോപകരണങ്ങളുടെ പ്രകടനവുമാണ് ലുത്തീനിയയില്‍ നിന്നെത്തിയ പത്തംഗ കലാസംഘം കോ-ബാങ്ക് ടവറില്‍ കാഴ്ചവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: