തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ചില്‍ഡ്രന്‍സ് ഹോമുകളിലെയും സര്‍ക്കാര്‍ ധനസഹായത്തോടെ സന്നദ്ധസംഘടനകള്‍ നടത്തുന്ന അംഗീകൃത ശിശുസംരക്ഷണ സ്ഥാപനങ്ങളിലെയും കുട്ടികള്‍ നടത്തുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റ് 22 മുതല്‍ 24 വരെ ചാല ഗവ: മോഡല്‍ എച്ച്എസ്എസില്‍ നടക്കും. മന്ത്രി ശൈലജ 22ന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. കല, സാഹിത്യം, കായികം, സാമൂഹികം, സാംസ്കാരികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ജില്ലയിലെ ഒരു കുട്ടിക്ക് 25,000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്കുന്ന ‘ഉജ്ജ്വലബാല്യം’ പദ്ധതിയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നടക്കും. വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: