സോളാര്‍ തട്ടിപ്പ്: പിന്നില്‍ മുന്‍ ഡയറക്ടറെന്ന് കമ്പനി

Saturday 20 January 2018 2:45 am IST

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വട്ടപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ശോഭിതാ ഇലക്‌ട്രോണിക്‌സിനെക്കുറിച്ച് വന്ന വാര്‍ത്ത തെറ്റിധരിപ്പിക്കുന്നതെന്ന് കമ്പനി.  തകര്‍ച്ചയിലായ കമ്പനി 2016ല്‍ നിയമപ്രകാരം ഏറ്റെടുക്കുകയായിരുന്നുവെന്ന് ഡയറക്ടര്‍ മനു ഓമനക്കുട്ടന്‍ വിശദീകരിച്ചു. മുന്‍ ഉടമ ഷിബുരാജ് വരുത്തിവച്ച സാമ്പത്തികബാധിതയുടെ യഥാര്‍ത്ഥചിത്രം അറിയില്ലായിരുന്നു.

ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ നഷ്ടം സഹിച്ചും കമ്പനിയെ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. മുന്നൂറോളം ഉപഭോക്താക്കള്‍ ഉള്ളില്‍ ആറു പേര്‍ക്കു മാത്രമാണ് ഇനി പ്ലാന്റ് സ്ഥാപിച്ചു നല്‍കാനുള്ളത്. അതിന്റെ ജോലികള്‍ നടന്നുവരുന്നു. മനു പറഞ്ഞു. നിക്ഷേപമായി രണ്ടു കോടി ശേഖരിച്ചു എന്നത് തെറ്റാണ്. ചെക്ക് കേസ് സംബന്ധിച്ച് കോടതിയില്‍ നിന്ന് വാറന്റ് ഉണ്ടെങ്കിലും ഒളിവില്‍ പോയിരുന്നില്ല. കോടതിയെ സത്യാവസ്ഥ ബോധ്യപ്പെടുത്തി.

കമ്പനി ലാഭത്തിലേക്ക് നീങ്ങുന്നു എന്നു കണ്ടപ്പോള്‍ തിരിച്ചു ലഭിക്കാന്‍ ഷിബുരാജ്  പല വിധത്തില്‍ ശ്രമിച്ചു. ഫലിക്കാതെ വന്നപ്പോള്‍ കമ്പനിയെ തകര്‍ക്കാനുള്ള നീക്കമാണ്. ഷിബുരാജിനെതിരെ പരാതി നല്‍കുമെന്നും മനു അറിയിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.