സായിഹസ്ത ഓഖി ദുരിതാശ്വാസ പദ്ധതി

Saturday 20 January 2018 2:00 am IST

 

തിരുവനന്തപുരം: ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ ഓഖി ദുരന്തബാധിതരെ സഹായിക്കുന്നതിന് സായിഹസ്ത പദ്ധതി ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ തീരത്തെ മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് അരി, പയര്‍ എന്നിവ നല്‍കുന്ന ഭക്ഷ്യവിതരണപദ്ധതിയാണ് ആരംഭിക്കുക. റേഷന്‍ സംവിധാനത്തിന്റെ മാതൃകയില്‍ 6 മാസം നീളുന്ന പദ്ധതി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും ടാറ്റാ ട്രസ്റ്റും ചേര്‍ന്നാണ് നടപ്പാക്കുന്നത്. ആറുകോടിരൂപ ചെലവഴിച്ച് 900 ടണ്‍ അരിയും 225 ടണ്‍ പയറും വിതരണം ചെയ്യും. വിഴിഞ്ഞം, പൂവാര്‍, പൂന്തുറ, പരുത്തിയൂര്‍, പള്ളം പ്രദേശങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കൊല്ലത്ത് താന്നിയിലും ഇരവിപുരത്തും വിതരണം ചെയ്യും. ഒരാഴ്ചയിലേക്കുള്ള 14 കിലോ അരിയും 3.5 കിലോ പയറും പ്രതേ്യക ബാഗുകളില്‍ പാക്ക് ചെയ്ത് സായിഗ്രാമത്തിന്റെ റേഷന്‍ കാര്‍ഡ് കൊടുത്താണ് വിതരണം ചെയ്യുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.