ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പെണ്‍പട

Saturday 20 January 2018 2:45 am IST

ന്യൂദല്‍ഹി: കേപ്പ് ഹോണില്‍ ത്രിവര്‍ണ്ണ പതാകയുയര്‍ത്തി ഇന്ത്യന്‍ നാവിക സേന.  ഐഎന്‍എസ്‌വി തരണിയുടെ ലോകപര്യടനം വ്യാഴാഴ്ച ഹോണ്‍ മുനമ്പ് പിന്നിട്ടപ്പോള്‍ ഇന്ത്യക്ക് സ്വന്തമായത് ചരിത്ര നേട്ടം. ഗോവയില്‍ നിന്നാരംഭിച്ച നാവികസാഗര്‍ പരിക്രമ എന്ന് പേരിട്ടിരിക്കുന്ന യാത്ര ഇതിനോടകം ല്യൂവിന്‍ മുനമ്പും ഹോണ്‍ മുനമ്പും പിന്നിട്ടു.

ഇതോടെ  ലോകപര്യടനം നടത്തി എന്ന യോഗ്യത നേടുവാന്‍ കടക്കേണ്ട മൂന്ന് മുനമ്പുകളില്‍ രണ്ടെണ്ണവും ഇന്ത്യന്‍ സംഘം പിന്നിട്ടു കഴിഞ്ഞു. ആറ് സ്ത്രീകളടങ്ങുന്ന സംഘത്തെ നയിക്കുന്നത് ലെഫ്റ്റനന്റ് കമാന്‍ഡര്‍ വര്‍ത്തിക ജോഷിയാണ്. ഇന്ത്യന്‍ നേവി നടത്തുന്ന ഇത്തരിത്തിലുള്ള ആദ്യ ലോക പര്യടനമാണ് നാവിക സാഗര്‍ പരിക്രമ. ഈ വര്‍ഷം മാര്‍ച്ചില്‍ മൂന്നാമത്തെ മുനമ്പായ കേപ് ഓഫ് ഗുഡ് ഹോപ്പും നാവിക സാഗര്‍ പരിക്രമ പിന്നിട്ടേക്കും.ലോക പര്യടനം നടത്തുന്ന നാവികരെ സംബന്ധിച്ചിടത്തോളം ഹോണ്‍ മുനമ്പ് കടക്കുക എന്നത് ഏറെ ശ്രമകരമായ ഒന്നാണ്.

മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന അതിശക്തമായ കാറ്റിനേയും മോശം നിലയിലുള്ള കടലിനെയും അതിജീവിച്ചാണ്  ഐഎന്‍എസ്‌വി തരിണി ഡ്രേക് ഇടനാഴി കടന്നത്.  അമേരിക്കയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഹോണ്‍ മുനമ്പ്  പസഫിക്-അറ്റ്‌ലാന്റിക് സമുദ്രങ്ങളുടെ സംഗമ സ്ഥലവും ഡ്രേക് ഇടനാഴിയുടെ വടക്കേ അതിര്‍ത്തിയും രേഖപ്പെടുത്തുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.