കരിമുട്ടി പാലം അപകടാവസ്ഥയില്‍

Friday 19 January 2018 8:40 pm IST
കരിമുട്ടി പാലം അപകടാവസ്ഥയില്‍ ഇടുക്കി: കൈവരികള്‍ തകര്‍ന്നതോടെ പാലം അപകടത്തിലായി. അന്തര്‍സംസ്ഥാന ഹൈവേയുടെ ഭാഗമായ മറയൂര്‍ കരിമുട്ടി വനംവനകുപ്പ് ഓഫീസിനോട് സമീപമുള്ള കോണ്‍ക്രീറ്റ് പാലത്തിന്റെ കൈവരികളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. ഏകദേശം 30 വര്‍ഷം മുമ്പ് നിര്‍മ്മിച്ചിരിക്കുന്ന പാലത്തിലൂടെ ദിവസേന ഇരുസംസ്ഥാനങ്ങളിലേയുമായി ആയിരക്കണക്കിന് വാഹനങ്ങളും സഞ്ചാരികളുമാണ് കടന്നുപോകുന്നത്. കൈവരികളിലെ കോണ്‍ക്രീറ്റും പാലത്തിന്റെ അടിവശവും അടര്‍ന്ന് പോയ അവസ്ഥയിലാണ്. കൈവരികള്‍ക്കുള്ളിലെ ഇരുമ്പ് കമ്പി പുറത്ത് കാണാവുന്ന സ്ഥിതിയാണ് ഇപ്പോള്‍. മൂന്നാര്‍ പൊതുമരാമത്ത് ഡിവിഷന് കീഴില്‍ വരുന്നതാണ് ഈപാലം. എത്രയും വേഗം അറ്റകുറ്റപണികള്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.