കുരുക്കായി വനംവകുപ്പ് വാഹനം

Friday 19 January 2018 8:41 pm IST
കുരുക്കായി വനംവകുപ്പ് വാഹനം വണ്ടിപ്പെരിയാര്‍: തിരക്കേറിയ സമയത്ത് ടൗണില്‍ ഗതാഗതക്കുരുക്കുണ്ടാക്കി വനംവകുപ്പിന്റെ വാഹനം. കെറ്റിഡിസി ഗവിയുടെ ഉടമസ്ഥതയിലുള്ള മിനി ബസാണ് ഇന്നലെ രാവിലെ ജയാ റസ്റ്റോറന്റിന് സമീപം അരമണിക്കൂറോളം നിര്‍ത്തിയിട്ടത്. ശബരിമല സീസണ്‍ അവസാനിക്കെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ദിവസങ്ങളായി ടൗണില്‍ അനുഭവപ്പെടുന്നത്. ഇത് നിലനില്‍ക്കെയാണ് ഡ്രൈവര്‍ സാധനം വാങ്ങുന്നതിനായി ടൗണിന് നടുവില്‍ വാഹനം പാര്‍ക്ക് ചെയ്തത്. പോലീസ് വാഹനം രണ്ട് തവണ ഇതുവഴി കടന്ന് പോയെങ്കിലും അലക്ഷ്യമായ പാര്‍ക്കിങ് ഒഴുവാക്കാന്‍ വേണ്ട നടപടി സ്വീകരിച്ചില്ല. വീതി കുറഞ്ഞ വഴിയില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പരിമിതമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.