അപകടാവസ്ഥയിലായ 18 കിലോമീറ്റര്‍ പാളം മാറ്റും

Saturday 20 January 2018 2:00 am IST
കാലപ്പഴക്കം ചെന്ന റെയില്‍വെ പാളങ്ങള്‍ മാറ്റുന്നതിന്റെ ഭാഗമായി ഏറ്റുമാനൂരിനും തിരുവല്ലയ്ക്കും ഇടയില്‍ 18 കിലോമീറ്റര്‍ പാളം മാറ്റി സ്ഥാപിക്കും.

 

കോട്ടയം: കാലപ്പഴക്കം ചെന്ന റെയില്‍വെ പാളങ്ങള്‍ മാറ്റുന്നതിന്റെ ഭാഗമായി ഏറ്റുമാനൂരിനും തിരുവല്ലയ്ക്കും ഇടയില്‍ 18 കിലോമീറ്റര്‍ പാളം മാറ്റി സ്ഥാപിക്കും. 

കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് കിലോമീറ്റര്‍ നീളത്തില്‍ പുതിയ പാളം സ്ഥാപിക്കുന്ന ജോലികള്‍ തിങ്കളാഴ്ച ആരംഭിക്കും. അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.  തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ 180 കിലോമീറ്റര്‍ റെയിലും 133 കിലോമീറ്റര്‍ പാതയിലെ സ്ലീപ്പറുമാണ് മാറ്റി സ്ഥാപിക്കേണ്ടത്. അപകടാവസ്ഥ മൂലമാണ് ഇത് മാറ്റുന്നത്. 20 വര്‍ഷം കഴിഞ്ഞാല്‍ പാളത്തിന്റെ ശേഷി നഷ്ടപ്പെടും. ഇക്കാരണത്താലാണ് റെയില്‍വേ അടിയന്തരമായി പാളം മാറ്റുന്നത്.   പാളത്തിലെ ജോലികള്‍ക്ക് ട്രാക്ക് റിലെയന്‍ ട്രെയിന്‍ (ടിആര്‍ടി ) ഉപയോഗിക്കും. 

ഇതിന്റെ സഹായത്തോടെ മനുഷ്യദ്ധ്വാനത്തേക്കാളും വേഗത്തില്‍ പാളം മാറ്റാന്‍ കഴിയും. കൂടാതെ ബാലസ്റ്റ് ക്ലീന്‍ മെഷീനുകളും ഉപയോഗിക്കും. അഞ്ച് ദിവസം കൊണ്ട് കോട്ടയം ഭാഗത്തെ പാളം മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.