അയര്‍ക്കുന്നം മേഖലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

Saturday 20 January 2018 2:00 am IST
യര്‍ക്കുന്നം,മറ്റക്കര,മണല്‍,കൊങ്ങാണ്ടൂര്‍,കൂരോപ്പട എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു കഞ്ചാവു മാഫിയ പിടിമുറുക്കുന്നു.വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.കുട്ടികളെ ഉപയോഗിച്ചാണ് ഇവരുടെ വ്യാപാര ശ്രൃംഖല ഗ്രാമങ്ങൡ പോലും പിടിമുറുക്കുന്നത്.സ്‌കൂള്‍ കുട്ടികള്‍ പോലും ഇവരുടെ ഇടപാടുകാരാണ്.

 

കോട്ടയം: അയര്‍ക്കുന്നം,മറ്റക്കര,മണല്‍,കൊങ്ങാണ്ടൂര്‍,കൂരോപ്പട എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു കഞ്ചാവു മാഫിയ പിടിമുറുക്കുന്നു.വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.കുട്ടികളെ ഉപയോഗിച്ചാണ് ഇവരുടെ വ്യാപാര ശ്രൃംഖല ഗ്രാമങ്ങൡ പോലും പിടിമുറുക്കുന്നത്.സ്‌കൂള്‍ കുട്ടികള്‍ പോലും ഇവരുടെ ഇടപാടുകാരാണ്.വിദ്യാര്‍ത്ഥിനികളും കഞ്ചാവു മാഫിയയുടെ പിടിയിലാകുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ബൈക്കുകളിലാണ് ഇവര്‍ കഞ്ചാവ് എത്തിക്കുന്നത്.ഈ പ്രദേശങ്ങളില്‍ സ്ഥിരമായി അപരിചിതര്‍ വന്നു പോകുന്നതായി നാട്ടുകാരും പരാതിപ്പെടുന്നു.ആദ്യം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കഞ്ചാവ് നല്‍കിയാണ് അവരെ ഈ സംഘത്തോട് അടുപ്പിക്കുന്നത്.ഉന്നത വിദ്യാഭ്യാസം നേടിയവരും കഞ്ചാവു സംഘത്തിലെ കണ്ണികളാണ്.

കഞ്ചാവു സംഘത്തില്‍ അകപ്പെട്ട തിരുവഞ്ചൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ മൂന്നുമാസം പോലീസിന്റെ നേതൃത്വത്തില്‍ കൗണ്‍സലിങിന് വിധേയയാക്കി.ഗ്രാമങ്ങളില്‍ മയക്കുമരുന്നു സംഘങ്ങള്‍ വ്യാപകമാകുന്നതായും പറയപ്പെടുന്നു.കഴിഞ്ഞ ദിവസം അയര്‍ക്കുന്നം പുല്ലുവേലി ഭാഗത്ത് ബൈക്ക് കത്തിച്ച നിലയില്‍ കണ്ടിരുന്നു.ഇത് കഞ്ചാവു മാഫിയ തമ്മിലുള്ള കുടിപ്പകയാണെന്ന് പറയപ്പെടുന്നു. ബൈക്കു യാത്രക്കാരുടെയും വാറന്റു പ്രതികളെയും അറസ്റ്റുചെയ്യാന്‍ കാണിക്കുന്ന താല്പര്യം കഞ്ചാവു മാഫിയയെ പിടികൂടാന്‍ പോലീസ് കാണിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. അയര്‍ക്കുന്നം പോലീസ് തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നും വ്യാപകമായ പരാതി ഉയരുന്നു.പോലീസ് നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ വലിയൊരു ദുരന്തത്തിനാകും സാക്ഷിയാകുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.