അതിരമ്പുഴ തിരുനാളിന് കൊടിയേറി

Saturday 20 January 2018 2:00 am IST
അതിരമ്പുഴ സെന്റ് മേരീസ്‌ഫൊറോനാ പള്ളിയില്‍ വിശുദ്ധസെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ഇന്നലെ രാവിലെ ചങ്ങനാശേരിഅതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ജോസഫ് പെരുന്തോട്ടം കൊടിയേറ്റി. വികാരി ഫാ. സിറിയക് കോട്ടയില്‍, ഫാ.ജിജോ മണപ്പാട്ട്, ഫാ.ജെറിന്‍ തോട്ടക്കാട്ടുകാലായില്‍, ഫാ.ജസ്റ്റിന്‍വഞ്ചിക്കല്‍, ഫാ.തോമസ് കാഞ്ഞിരത്തുംമൂട്ടില്‍, ഫാ.അജോ കാവാലം എന്നിവര്‍സഹകാര്‍മ്മികരായിരുന്നു.ഇന്നലെ വൈകുന്നേരം പ്രസുദേന്തി വാഴ്ചയുംപ്രദക്ഷിണവും നടന്നു.

 

ഏറ്റുമാനൂര്‍: അതിരമ്പുഴ സെന്റ് മേരീസ്‌ഫൊറോനാ പള്ളിയില്‍ വിശുദ്ധസെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ഇന്നലെ രാവിലെ ചങ്ങനാശേരിഅതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ജോസഫ് പെരുന്തോട്ടം കൊടിയേറ്റി. വികാരി ഫാ. സിറിയക് കോട്ടയില്‍, ഫാ.ജിജോ മണപ്പാട്ട്, ഫാ.ജെറിന്‍ തോട്ടക്കാട്ടുകാലായില്‍, ഫാ.ജസ്റ്റിന്‍വഞ്ചിക്കല്‍, ഫാ.തോമസ് കാഞ്ഞിരത്തുംമൂട്ടില്‍, ഫാ.അജോ കാവാലം എന്നിവര്‍സഹകാര്‍മ്മികരായിരുന്നു.ഇന്നലെ വൈകുന്നേരം പ്രസുദേന്തി വാഴ്ചയുംപ്രദക്ഷിണവും നടന്നു. വേദഗിരി സ്പിന്നിങ്മില്ലില്‍നിന്നുള്ള കഴുന്നു പ്രദക്ഷിണവും നടന്നു.

ഇന്ന് വിശുദ്ധ സെബസ്ത്യാനോസിന്റെപ്രശസ്തമായ തിരുസ്വരൂപം പരസ്യ വണക്കത്തിന്പ്രതിഷ്ഠിക്കും . രാവിലെ ഏഴിന് തിരുസ്വരൂപം മദ്ബഹായില്‍നിന്ന് പുറത്തെടുത്ത് പരമ്പരാഗതആഭരണങ്ങള്‍ അണിയിക്കും. തുടര്‍ന്ന് തിരുസ്വരൂപം രൂപക്കൂട്ടില്‍ പ്രതിഷ്ഠിക്കും. പിന്നീട് തിരുസ്വരൂപവും സംവഹിച്ച് ചെറിയപള്ളിയിലേക്ക് പ്രദക്ഷിണം നടക്കും. ചെറിയപള്ളിയില്‍ തിരുസ്വരൂപം പ്രതിഷ്ഠിക്കും. 

24ന്രാത്രി എട്ടു വരെ തിരുസ്വരൂപം ചെറിയപള്ളിയിലായിരിക്കും. ഈ ദിവസങ്ങളിലെപ്രധാന തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ചെറിയപള്ളിയില്‍ നടക്കും. ഇന്ന് മുതല്‍ 23 വരെയാണ് ദേശക്കഴുന്ന്. അതിരമ്പുഴയെ നാല് ദേശങ്ങളായി തിരിച്ച് ഓരോദിവസം ഓരോ ദേശത്തിന്റെ കഴുന്ന് പ്രദക്ഷിണം നടക്കും. ഇന്ന് വടക്കും ഭാഗത്തിന്റെ ദേശക്കഴുന്നാണ്.വൈകുന്നേരം അഞ്ചിന് വടക്കുംഭാഗത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആരംഭിക്കുന്ന കഴുന്ന് പ്രദക്ഷിണങ്ങള്‍ സംഗമിച്ച് 7.30ന് ചെറിയപള്ളിയില്‍ സമാപിക്കും.

24,25 തിയതികളിലാണ് പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാള്‍ സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.