തോമസ് ചാണ്ടിയുടെ ഹര്‍ജികേള്‍ക്കില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫും

Saturday 20 January 2018 2:45 am IST

ന്യൂദല്‍ഹി: മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് എ.എം സാേ്രപ എന്നിവരുടെ ബെഞ്ചുകളും നേരത്തെ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. അപ്പീല്‍ പുതിയ ബെഞ്ചിന് കൈമാറും. 

കായല്‍കൈയേറ്റ കേസിലെ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തോമസ് ചാണ്ടിയുടെ ഹര്‍ജി ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, അമിതാവ് റോയ് എന്നിവരുടെ ബെഞ്ചിലാണ് ഇന്നലെ ലിസ്റ്റ് ചെയ്തിരുന്നത്. ഇതേ തുടര്‍ന്ന് ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോഴാണ് കേസ് കേള്‍ക്കാനാവില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് തോമസ് ചാണ്ടിയുടെ അഭിഭാഷകനെ അറിയിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗിയാണ് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.