കഞ്ചാവ് വില്‍പ്പന; നാലു പേര്‍ പിടിയില്‍

Friday 19 January 2018 9:40 pm IST

 

ആലപ്പുഴ: കഞ്ചാവ് വില്‍പ്പന നടത്തിയ സംഘത്തിലെ നാലു പേരെ എക്‌സൈസ് പിടികൂടി. എറണാകുളം പള്ളുരുത്തി, തുണ്ടി പറമ്പില്‍ വീട്ടില്‍ തങ്കപ്പന്‍ മകന്‍ സുഭാഷ് (33), സഹായികളായ പെരുമ്പാവൂര്‍, എടത്തല, പോത്തശേരി, ഇളവുംകുടി വീട്ടില്‍ ഷിഹാസ് (25), തൃക്കാക്കരയില്‍, കിഴക്കേ പറമ്പില്‍മഹേഷ് (21), തൃക്കാക്കര തേവക്കല്‍, കുളിക്കര വീട്ടില്‍ വിശാഖ് (19)എന്നിവരെയാണ് ഒന്നര കിലോ കഞ്ചാവും ഒരു സ്‌കൂട്ടറുമായി ആലപ്പുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 

  മണ്ണഞ്ചേരി പഞ്ചായത്തില്‍ കണ്ണന്തറയില്‍ സജീറിന്റ വീട്ടില്‍ വാടകയ്ക്ക് താമസിച്ചാണ് സുഭാഷ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. തമിഴ്‌നാട് കമ്പത് നിന്നും നേരിട്ട് മേടിച്ചു ആലപ്പുഴ ജില്ലയില്‍ ചില്ലറ വില്പന നടത്തി വരുകയാണ്. 

  നൂര്‍ജഹാന്‍ എന്ന സ്ത്രീയെ വിവാഹം കഴിച്ചു മതം മാറി ഷാജഹാന്‍ എന്ന പേരിലാണ് സുഭാഷ് ഇപ്പോള്‍ അറിയപ്പെടുന്നത്. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.