രോഗികളുടെ പേരില്‍ വ്യാജപണപ്പിരിവ്; തട്ടിപ്പുസംഘത്തെ നാട്ടുകാര്‍ പിടികൂടി

Friday 19 January 2018 9:42 pm IST

 

അരൂര്‍: ഹ്യൂമണ്‍റൈറ്റ്‌സ് ജസ്സ്റ്റീസ് വിജിലന്‍സ് ഫോറം എന്ന പേരില്‍ നോട്ടീസ് അടിച്ച് പ്രസിദ്ധപ്പെടുത്തി രോഗികളുടെ പേരില്‍ വ്യാപകമായി നടത്തിയ വ്യാജ പണപ്പിരിവ് നാട്ടുകാര്‍ കയ്യോടെ പിടികൂടി. 

  അരൂര്‍ ബൈപ്പാസ് കവലയില്‍ ഓട്ടോയില്‍ മൈക്ക് വച്ച് പാട്ടുപാടി ചിലര്‍ പണപ്പിരിവ് നടത്തിവരികയായിരുന്നു.  ഇന്നലെ വൈകിട്ട് പണപ്പിരിവ് നടത്തുന്നവരുടെ വാഹനത്തിനു സമീപത്തുകൂടി നടന്നുപോയ കുമ്പളം 13-ാം വാര്‍ഡ് തെക്കേചിറ്റയില്‍ സനീഷിന്റെ പിതാവ് വേണു തന്റെ കൊച്ചുമകന്റെ ചിത്രം പതിച്ച് രക്താര്‍ബ്ബുദം ബാധിച്ച കുട്ടിക്ക് ചികിത്സാ ചിലവിനെന്ന് കാട്ടിയുള്ള നോട്ടീസ് പ്രസിദ്ധപ്പെടുത്തി പണം പിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.

  സംഘടനയുടെ പേരില്‍ പിരിക്കുന്ന പണം രോഗികള്‍ക്ക് കൊടുക്കാതെ ഇവര്‍ കൈക്കലാക്കുകയാണ്. കുമ്പളം സ്‌ദേശി സനീഷ്- അമൃത ദമ്പതികളുടെ ഏകമകന്‍ ഒന്നര വയസ്സുള്ള ആര്‍ദ്രവിന്റെ പേരില്‍ നടത്തിയിരുന്ന പണപ്പിരിവ് പക്ഷെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. നാട്ടുകാര്‍ പോലീസില്‍ വിവരം അറിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി പണപ്പിരിവ് നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു.  

  കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സംഘടനയുടെ പേരില്‍ ആശുപത്രിയിലെത്തിയ ശങ്കര്‍ എന്നയാള്‍ രോഗ ബാധിതനായ ആര്‍ദ്രവിന്റെ ഫോട്ടോയും വിവരങ്ങളും ശേഖരിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.