തൃക്കുന്നപ്പുഴയില്‍ ഭൂരിപക്ഷം ന്യൂനപക്ഷമായി

Friday 19 January 2018 9:43 pm IST

 

 

ഹരിപ്പാട്: മണ്ഡലത്തില്‍പ്പെടുന്ന എട്ട് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യാ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് തൃക്കുന്നപ്പുഴയില്‍. 2017 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ ആകെ ജനസംഖ്യയുടെ കണക്ക് 1118 ആണ്. ഇതില്‍ ജനറല്‍ 1079  എസ്‌സി 39  ആണ്. ഇത് ആറ് മാസം മുതല്‍ 6 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെതാണ്. ഹിന്ദു ഭൂരിപക്ഷമായിരുന്ന ഇവിടെ ഈ വിഭാഗം ന്യൂനപക്ഷത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. തീരദേശമേഖലയായ ഇവിടെ കുട്ടികളുടെ ആരോഗ്യസംരക്ഷണവും പിന്നോക്കമാണ്. 

 ജനിക്കുന്ന കുട്ടികളില്‍ വൈകല്യങ്ങളുള്ളവരും നിരവധിയാണ്.ഗര്‍ഭിണികള്‍ക്ക്  വേണ്ടത്ര ആരോഗ്യസംരക്ഷണമോ പ്രതിരോധ നടപടികളോ കിട്ടാത്തതാണ് വൈകല്യങ്ങള്‍ക്ക് കാരണമാകുന്നത്. കുട്ടി ജനിച്ചാല്‍ ഇവരുടെ ആരോഗ്യസംരക്ഷണത്തിനുള്ള പ്രതിരോധ കുത്തിവെയ്പ്പുകളെടുക്കാനും ഇവിടെ തയ്യാറാകാത്തത് മറ്റൊരു കാരണമാണ്. 

  ജനസംഖ്യാ വര്‍ദ്ധനവില്‍ മറ്റ് പഞ്ചായത്തുകള്‍ ശരാശരി അഞ്ഞൂറിന് താഴെ നില്‍ക്കുമ്പോള്‍ മൂന്നിരട്ടി വര്‍ദ്ധനയുടെ  കണക്കാണ് തൃക്കുന്നപ്പുഴയില്‍. ഏറ്റവും കുറവ് ചെറുതന പഞ്ചായത്താണ് 354. നഗരസഭയായ ഹരിപ്പാട്ട് അഞ്ഞൂറിനടുത്താണ് മൂന്നുമാസത്തെ ജനസംഖ്യാ കണക്ക്. 

  തൃക്കുന്നപ്പുഴയില്‍ ഇപ്പോള്‍ നടക്കുന്നത് ദേശീയ ആരോഗ്യനയത്തിനെതിരെയുള്ള പ്രവര്‍ത്തനമാണെന്ന് സാമൂഹ്യശാസ്ത്രവിഭാഗം ചൂണ്ടിക്കാണിക്കുന്നു. 

   ആരോഗ്യപൂര്‍ണ്ണമായ തലമുറയെ വാര്‍ത്തെടുക്കേണ്ടത് ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ചുമതലയാണ്. എന്നാല്‍ യാതൊരുവിധ നടപടിയും ഇതിനെതിരെ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നില്ലെന്ന് ഇവിടുത്തെ ജനങ്ങള്‍ പറയുന്നു.  ജനസംഖ്യാ വര്‍ദ്ധനവിനോടൊപ്പം തന്നെ ശുചിത്വമില്ലായ്മയും ഇവിടുത്തെ മറ്റൊരു കാരണമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.