ആലപ്പുഴ: നഗരത്തിലെപ്രമുഖ സ്കൂളിലെ രണ്ടാം നിലയില്‍ നിന്നും ചാടി വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ക്ലാസിന്റെ ഇടവേളയില്‍ അദ്ധ്യാപിക വരുന്നതിനുമുമ്പ് കുട്ടി താഴേക്കു ചാടുകയായിരുന്നുവെന്നാണ് വിവരം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇടതുകാലിനും ഇടുപ്പെല്ലിനും പരിക്കേറ്റ വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വഴക്കിട്ടതിനെത്തുടര്‍ന്നാണ് ചാടിയതെന്ന് പറയപ്പെടുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: