ഡങ്കലിന് ഹാട്രിക്ക്; ചെന്നൈയിന്‍ എഫ്‌സിയെ നോര്‍ത്ത് ഈസ്റ്റ് അട്ടിമറിച്ചു

Saturday 20 January 2018 2:45 am IST

ഗുവാഹത്തി: സെമിന്‍ലന്‍ ഡങ്കലിന്റെ ഹാട്രിക്കില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ് സിയെ അട്ടിമറിച്ചു. പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈയിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് അട്ടിമറിച്ചത്.

42, 46, 68 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് ഡങ്കല്‍ ഹാട്രിക്ക് നേടിയത്. 79-ാം മിനിറ്റില്‍ അനിരുദ്ധ് താപ്പയാണ് ചെന്നൈയിന്‍ എഫ് സിയുടെ  ഏക ഗോള്‍ സ്‌കോര്‍ ചെയ്തത്.

ഈ സീസണില്‍  നോര്‍ത്ത് ഈസ്റ്റിന്റെ മൂന്നാം വിജയമാണിത്. ഇതോടെ അവര്‍ക്ക് പത്ത് മത്സരങ്ങളില്‍ പത്തുപോയിന്റായി. പോയിന്റ് നിലയില്‍ ഒമ്പതാം സ്ഥാനത്താണവര്‍.

 ചെന്നൈയിന്‍ എഫ് സിയുടെ മൂന്നാം തോല്‍വിയാണിത്. തോറ്റെങ്കിലും അവര്‍  രണ്ടാം സ്ഥാനത്ത് തുടരുകയാണ്. പതിനൊന്ന് മത്സരങ്ങളില്‍ ഇരുപത് പോയിന്റുണ്ട്. ബംഗളൂരു എഫ് സി 21 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.