അഖിലയ്ക്ക് വിവാഹം ഏർപ്പാടാക്കിയത് സൈനബയുടെ ഡ്രൈവർ

Saturday 20 January 2018 2:45 am IST

ന്യൂദല്‍ഹി: വൈക്കം സ്വദേശി അഖിലയുടെ വിവാഹം ഏര്‍പ്പാടാക്കിയത് പോപ്പുലര്‍ ഫ്രണ്ട് വനിതാ  വിഭാഗം നേതാവ് സൈനബയുടെ ഡ്രൈവറാണെന്ന് എന്‍ഐഎ അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചു. ഇതടക്കമുള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഉടന്‍ തന്നെ എന്‍ഐഎ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. 

സത്യസരണിയിലെ ഡ്രൈവറായ വ്യക്തിയാണ് അഖിലയ്ക്ക് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന് എന്‍ഐഎ അന്വേഷണ സംഘത്തിന് ഇയാള്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. വിവാഹ വെബ്‌സൈറ്റിലൂടെയാണ് അഖിലയെ കണ്ടെത്തിയതെന്ന ഷെഫിന്‍ ജഹാന്റെ വാദം തള്ളുന്നതാണ് ഈ മൊഴി. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുന്നതിനായാണ് അഖിലയുടെ വിവാഹം നടത്തിയതെന്നും എന്‍ഐഎ റിപ്പോര്‍ട്ടിലുണ്ട്. 

വേ റ്റു നിക്കാഹ് എന്ന വെബ്‌സൈറ്റിലൂടെയാണ് അഖിലയും ഷെഫിന്‍ ജഹാനും പരസ്പരം കണ്ടെത്തിയതെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ വിവാഹ ശേഷം പത്തു ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഷെഫിന്‍ ജഹാന്‍ വേ റ്റു നിക്കാഹ് വെബ്‌സൈറ്റില്‍ സ്വന്തം അക്കൗണ്ട് തുടങ്ങുന്നതെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സൈനബ നല്‍കിയ നിര്‍ദ്ദേശ പ്രകാരം അഖിലയ്ക്ക് വിവാഹം കഴിക്കാനായി ഒരാളെ ഡ്രൈവര്‍ കണ്ടെത്തി നല്‍കുകയായിരുന്നു. അപ്പോള്‍ ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ഷെഫിനായിരുന്നു വരന്‍. അടുത്താഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം എന്‍ഐഎ സുപ്രീംകോടതിയെ അറിയിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.