ചൈനാ പ്രേമരോഗം ജയരാജനും

Saturday 20 January 2018 10:43 am IST

ഇഎംഎസ് പൊതുയോഗങ്ങളില്‍ പ്രസംഗിച്ചാല്‍ തങ്ങളുടെ പത്ത് വോട്ട് പോയിക്കിട്ടുമെന്ന് പണ്ട് സിപിഎംകാര്‍ രഹസ്യമായി പറയുമായിരുന്നു.അന്ന് ഇങ്ങനെ വോട്ടുകളയുന്ന നേതാക്കള്‍ സിപിഎമ്മില്‍ വേറേയും ഉണ്ടായിരുന്നു.ഇപ്പോഴും അതിന് കുറവൊന്നും ഉണ്ടായിട്ടില്ല.പ്രത്യേകിച്ച് കണ്ണൂരിലെ നേതാക്കളാണെങ്കില്‍ വോട്ട് പോയിരിക്കുമെന്നത് പത്തരത്തരം.കുറെക്കാലമായി ഇതില്‍ പയറ്റിത്തെളിഞ്ഞവരാണ് കണ്ണൂര്‍ ജയരാജാക്കന്മാര്‍.എംവിജയരാജന്‍, ഇപി.ജയരാജന്‍,പി.ജയരാജന്‍ എന്നീ ത്രിമൂര്‍ത്തികള്‍ വാ തുറന്നാല്‍ വോട്ടുപോയ്ക്കിട്ടുമെന്നതു സത്യം.കോതപോലും പറയാത്തതാണ് വായില്‍തോന്നുംപോലെ ഇവര്‍ പറയുന്നത്.

കുറെക്കാലമായി ഈ ജയരാജാക്കന്മാര്‍ വല്ലപ്പോഴും മാത്രമോ വാതുറക്കാറുള്ളൂ.എംവി.ജയരാജനാണ് ഇപ്പോള്‍ കൂടുതല്‍ വാതുറക്കാത്തത്.വാ അടക്കാന്‍കൂടി വേണ്ടിയിട്ടാണ് ഇഷ്ടനെ  മുഖ്യമന്ത്രി പിണറായി വിജയന്റെപ്രധാന ഉപദേഷ്ടാവാക്കിയിരിക്കുന്നതത്രേ.യഥാര്‍ഥത്തില്‍ പിണറായിയെ പണിയാനാണെന്നത് മറ്റൊരുകാര്യം.അതിന്റെ സുഖം പിണറായിയും സര്‍ക്കാരും നന്നായിട്ടനുഭവിക്കുന്നുണ്ട്!

പ്രസംഗിച്ചില്ലെങ്കിലും ഇടയ്ക്കും തലയ്ക്കും എഫ്ബിയില്‍ പോസ്റ്റിടുന്നത് എം.വി.ജയരാജന്റെ ശീലമാണ്. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള ഈ നേതാവിന്റെ ഇത്തരം പോസ്റ്റും പ്രസംഗംപോലെ തന്നെ തറനിലവാരമുള്ളതു തന്നെയാണ്.കോടിയേരി ബാലകൃഷ്ണന്റെ ഇന്ത്യാ വിരുദ്ധതയ്ക്കും ചൈനാപ്രേമത്തിനും ഓശാനപാടുകയാണ് ജയരാജന്റെഎഫ്ബി പോസ്റ്റ്.ഇന്ത്യയും മറ്റുചില രാജ്യങ്ങളും ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നവെന്നാണ് നേരത്തെ കോടിയേരി ധാര്‍മിക രോഷം കൊണ്ടത്.പാര്‍ട്ടി സെക്രട്ടറിയായതുകൊണ്ട് വല്ലപ്പോഴും എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ശരിയാകില്ലെന്ന് കോടിയേരിക്കു തോന്നിയിരിക്കണം.ആളാകാന്‍ ഇത്തവണ തെരഞ്ഞെടുത്തത് ചൈനാപ്രേമമാണ്.അതിനെ അനുകൂലിക്കുകയാണ് ജയരാജന്‍.അമേരിക്ക എന്ന കുത്തകമതലാളിത്ത രാജ്യത്തെ ചൈന എതിര്‍ക്കുന്നുവെന്നാണ് ജയരാജന്‍ പറയുന്നത്.ചൈനയുടെ ഇന്ത്യയുടെ നേര്‍ക്കുള്ള കടന്നുകയറ്റമൊന്നും സിപിഎം നേതാക്കള്‍ക്കു പ്രശ്‌നമല്ല.ഈ നേതാക്കളുടെ മാതൃരാജ്യം ഇന്ത്യ അല്ലെന്നാണോ ഇവര്‍ ഈ പറയുന്നതിനര്‍ഥം.

ചൈന എന്താണെന്നോ അവിടെ എന്താണ് നടക്കുന്നതെന്നോ ജയരാജന് ഒരു പിടുത്തവുമില്ല.അങ്ങനെ ഒരുവിവരം ഉണ്ടാകണമെന്ന് ജയരാജന് ഒട്ടും താല്‍പര്യവുമില്ല.ഒരു വിഷയത്തക്കുറിച്ച് വിവരം ഉണ്ടായിട്ടല്ലല്ലോ സിപിഎം നേതാക്കള്‍ ഓരോന്നു പറയുന്നത്.അമേരിക്കപോലും ഇപ്പോള്‍ കാറല്‍ മാര്‍ക്‌സിനെ പഠിക്കുകയാണെന്നാണ് ജയരാജന്റെ കണ്ടുപിടുത്തം.ഒരാളെക്കുറിച്ചറിയാന്‍ അയാളെക്കുറിച്ച് വായിക്കണം എന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്.ഹിറ്റ്‌ലറെക്കുറിച്ചറിയന്‍ ഹിറ്റ്‌ലറെ വായിച്ചേ പറ്റൂ.                  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.