അതിർത്തിയിൽ പാക് പ്രകോപനം; സൈനികൻ ഉൾപ്പെടെ മൂന്ന് മരണം
Saturday 20 January 2018 2:38 pm IST
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ആര്.എസ് പുര, അക്ഹനുര്, പൂഞ്ച് എന്നിവിടങ്ങളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായത്. പാക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സൈനികനും മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
23കാരനായ മന്ദീപ് സിങ്ങിനാണ് പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ജീവന് നഷ്ടമായത്. എന്നാല്‍, മരിച്ച മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.